ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, ...എപ്പോള് എന്നറിയാതെ കടന്നു വരുന്നു. അതില് ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം സന്തോഷം തോന്നുമ്പോഴും ദു:ഖം തോന്നുമ്പോഴും ഓര്‍മ്മയില് ആദ്യം ഓടിയെത്തുന്ന മുഖം...തിരക്കേറിയ ജീവിതത്തിലും സൗഹൃദങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സമയം കണ്ടെത്തുവാന് പരിശ്രമിക്കുന്ന ,വിരസതയുടെ നിമിഷങ്ങള് അര്‍ത്ഥതലങ്ങളിലേക്കുയര്‍ത്തിയ സ്നേഹം നിറഞ്ഞ സുഹൃത്ത്..ജീവിതത്തില് ഇതുപോലൊരു സുഹൃത്ത് വേണം, ഒരാളെങ്കിലും